Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാൻ കെപിസിസി പ്രത്യേക സമിതി ; എംഎൽഎ സ്ഥാനം രാജിവെക്കില്ല

22 Aug 2025 08:11 IST

Jithu Vijay

Share News :

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ കെപിസിസി. ആരൊക്കെ സമിതിയില്‍ ഉണ്ടാകുമെന്ന കാര്യം പിന്നീട് തീരുമാനിക്കും. രാഹുലിനെതിരായ ആരോപണങ്ങള്‍ സമിതി വിശദമായി പരിശോധിക്കും. എന്തൊക്കെ ആരോപണങ്ങള്‍ എന്തൊക്കെ, അതിലെ സത്യമെന്ത് തുടങ്ങിയ കാര്യങ്ങളാകും സമിതി പരിശോധിക്കുക.


ആദ്യം പുറത്തുവന്നത് പേര് പറയാതെയുള്ള ആരോപണമായിരുന്നുവെങ്കില്‍ പിന്നാലെ പേരു വെളിപ്പെടുത്തിയുള്ള ആരോപണങ്ങളും ശബ്ദസന്ദേശങ്ങളും ചാറ്റുകളും പുറത്തുവന്നിരുന്നു. ഇതൊക്കെ വലിയ തോതില്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്.


തത്കാലം എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. സമാനവിഷയങ്ങളില്‍ രാജിവച്ച കീഴ്വഴക്കം സമീപകാലത്ത് ഒരു പാർട്ടിയിലെയും എംഎല്‍എമാർ സ്വീകരിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിശദീകരണം. എന്നാല്‍ പാർട്ടി സ്ഥാനങ്ങളില്‍നിന്ന് മാറ്റിനിർത്തും.

Follow us on :

More in Related News