Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കരിങ്കപ്പാറ ജി യു പി എസ് ഫുട്ബോൾ ടർഫ് ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന്

31 Jul 2025 19:19 IST

Jithu Vijay

Share News :

കോട്ടക്കൽ : ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒഴൂർ ഗ്രാമപഞ്ചായത്തിലെ കരിങ്കപ്പാറ ജിയുപി

സ്കൂളിൽ നിർമ്മിച്ച ഫുട്ബാൾ ടർഫ് നാളെ ന്യൂനപക്ഷക്ഷേമ കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും തുല്യമായി തുക വകയിരുത്തിയാണ് ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി നടപ്പാക്കുന്നത്.

  

ഒരു വർഷം മുൻപ് കരിങ്കപ്പാറ സ്കൂളിൽ കെട്ടിടത്തിൻ്റെ ഉദ്ഘാടന സമയത്ത് സ്കൂളിലെ കുട്ടികൾ മന്ത്രിയെ കണ്ട് നൽകിയ  നിവേദനത്തിനെ തുടർന്നാണ് ഈ കളിക്കളം സ്ഥാപിക്കാൻ ഫണ്ട് നീക്കിവെച്ചത്. സ്കൂൾ കുട്ടികൾക്കും, സ്കൂൾ സമയ ശേഷം നാട്ടുകാർക്കും ഉപയോഗിക്കാനാവുന്നതാണ്. ഈ സ്റ്റേഡിയം നിർമ്മിക്കുന്നതിനെ രാഷ്ട്രീയ വിരോധത്താലും നിക്ഷിപ്ത താൽപര്യക്കാരും പല വിധത്തിൽ മുടക്കാൻ ശ്രമിച്ചെങ്കിലും സർക്കാരിൻ്റെയും നാട്ടുകാരുടേയും നിശ്ചയദാർഢ്യത്തിനു മുന്നിൽ അവർക്കൊക്കെ മുട്ടുമടക്കേണ്ടിവന്നു.


ആഗസ്റ്റ് ഒന്നിന് വൈകുന്നേരം മൂന്ന് മണിക്ക് കരിങ്കപ്പാറ സ്കൂളിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യൂസഫ് പൊടിയേങ്ങൽ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട്, തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

Follow us on :

More in Related News