Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 21:10 IST
Share News :
പീരുമേട് -: വനിതകളുടെ ന്യായമായ അവകാശങ്ങൾക്കെതിക്കെതിരെ സി.പി.എം. സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന നീതി നിഷേധങ്ങൾക്കെതിരെ വനിതകളുടെ പ്രതിരോധ നിര കെട്ടിപ്പടുക്കുമെന്നും ജെബി മേത്തർ പറഞ്ഞു.
മലയോര ജനതയുടെ ജീവൻ വന്യജീവികൾ
കവരുമ്പോൾ സർക്കാർ നിസംഗതയോടെ നോക്കി നിൽക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 15 പേരെ വന്യജീവികൾ കൊലപ്പെടുത്തിയിട്ടുംസർക്കാരിനു അനക്കമില്ല.
ആന കുത്തിയാലും ഇളകാത്ത പിണറായി സർക്കാരിനെ സ്ത്രീകൾ ഇളക്കുമെന്നു ജെബി മേത്തർ മുന്നറിയിപ്പ് നൽകി. മലയോരത്ത് വന്യജീവി ഭീഷണി, തീരദേശത്ത് പട്ടിണി സൃഷ്ടിക്കുന്ന ആഴക്കടൽ ഖനനം, സെക്രട്ടറിയേറ്റിനു മുന്നിൽ ആശവർക്കർമാരുടെ
പട്ടിണി സമരം, ഇതൊന്നും ശ്രദ്ധിക്കാതെ പിണറായി മാമാങ്കം നടത്തി ഖജനാവ്
കൊള്ളയടിക്കുകയാണ്.സ്തീശക്തി ഉണർന്നെഴുന്നേറ്റാൽ പിണറായി സർക്കാർ അറബിക്കടലിൽപതിക്കുമെന്നു ജെബി മേത്തർ കൂട്ടിച്ചേർത്തു. സ്റ്റാൻലി സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. എസ്. അശോകൻ, ഇബ്രാഹിംകുട്ടി കല്ലാർ,എ. പി. ഉസ്മാൻ, സിറിയക് തോമസ്,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് മിനി സാബു, സംസ്ഥാന ഭാരവാഹികളായ വി.കെ. മിനിമോൾ, ജയലക്ഷ്മി ദത്തൻ, നിഷ സോമൻ, ഗീത ശ്രീകുമാർ, എം.ഡി. അർജുനൻ, ജോർജ് കൂറുമ്പുറം, റോബിൻ കാരയ്ക്കാട്, എം.കെ. ഷാ ഷാജഹാൻ, എം.ഷാഹുൽ ഹമീദ്,ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ഡൊമിന സജി, ആൻസി ജയിംസ്, നിജിനി ഷംസുദീൻ,എം. മണിമേഖല, സ്വർണ്ണലത അപ്പുക്കുട്ടൻ, ഷൈനി റോയി, ലൗലി ഈശോ, സണ്ണി തുരുത്തിപ്പറമ്പിൽ,എബിൻ കുഴിവേലി തുടങ്ങിയവർ സംസാരിച്ചു
Follow us on :
More in Related News
Please select your location.