Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാസിക പുറത്തിറക്കുന്നത് കൃത്യമായി ബോധ്യപ്പെട്ടിട്ട്; ആശമാരുടെ സമരത്തില്‍ ലേഖനത്തെ തള്ളാതെ ഐഎന്‍ടിയുസി

25 Mar 2025 14:35 IST

Shafeek cn

Share News :

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലിലെ ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. ഐഎന്‍ടിയുസിക്ക് തങ്ങളുടെതായ നയമുണ്ട്. സമരത്തെ കോണ്‍ഗ്രസിന് പിന്തുണ നല്‍കാനാവുമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.


എസ്യുസിഐ ബോര്‍ഡ് വെച്ചാണ് അവിടെ സമരം നടത്തുന്നത്. ചുവപ്പും കറുപ്പും ചേര്‍ന്ന നിറമാണ് വാക്കുകള്‍ക്ക് നല്‍കിയിരിക്കുന്നത്. അപ്പോള്‍ എങ്ങിനെയാണ് ഐഎന്‍ടിയുസി അവിടെ ചെന്ന് കയറുന്നത്. എന്തടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും എന്‍എച്ച്എം സ്‌കീം കേന്ദ്ര സര്‍ക്കാരിന്റേത് ആണെങ്കിലും അത് നടത്തിവരുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ ആശ സമരം സെല്‍ഫി പോയിന്റ് എന്ന ഐഎന്‍ടിയുസിയുടെ ലേഖനത്തെ അദ്ദേഹം തള്ളിക്കളഞ്ഞില്ല. മാസിക പുറത്തിറക്കുന്നത് കൃത്യമായി ബോധ്യപ്പെട്ടിട്ടാണെന്നും സമരങ്ങള്‍ ആഘോഷമാക്കരുതെന്നാണ് ലേഖനത്തില്‍ പറയുന്നത് അത് കൃത്യമായി തന്നെ വായിക്കണം ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു.


അതേസമയം,ആശമാര്‍ സമരം നടത്തുന്ന ട്രേഡ് യൂണിയന്‍ എസ്യുസിഐയുടേതല്ലെന്ന് സംസ്ഥാന സെക്രട്ടറി ജയ്‌സണ്‍ ജോസഫ് പറഞ്ഞു. ആശാസമരം 44 ദിവസം പിന്നിടുമ്പോള്‍ യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ബജറ്റിലൂടെ ആശാ വര്‍ക്കേഴ്‌സിന് ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനാണ് തീരുമാനം. കുറഞ്ഞത് ആയിരം രൂപയെങ്കിലും വര്‍ധിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മിറ്റി കൂടിയാവും നയപരമായ തീരുമാനമെടുക്കുക. കൊല്ലം തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇതിനായി പണം അനുവദിച്ചു. ആശമാരുടെ കൂട്ട ഉപവാസം ഇന്ന് രണ്ടാം ദിവസമാണ്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു.


Follow us on :

More in Related News