Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെയ്ദേ സന്ദേശം അയച്ച ഇൻഡിഗോ വിമാനം സുരക്ഷിതമായി ബെഗ്ളുരുവിൽ അടിയന്തിര ലാൻഡിങ്

21 Jun 2025 19:50 IST

Jithu Vijay

Share News :

ബെംഗളൂരു : മെയ്ദേ സന്ദേശം അയച്ച ഇൻഡിഗോ വിമാനം സുരക്ഷിതമായി ബെഗ്ളുരുവിൽ അടിയന്തിര ലാൻഡിങ് ചെയ്തു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ധനം കുറവായതിനെത്തുടർന്ന് പൈലറ്റ് മെയ്ദേ സന്ദേശം നല്‍കിയത്. ഗുവാഹാട്ടി-ചെന്നെെ വിമാനമാണ് ബെംഗളൂരുവില്‍ അടിയന്തര ലാൻഡിങ് നടത്തിയത്.


ഗുവാഹാട്ടി-ചെന്നെ ഇൻഡിഗോ വിമാനത്തില്‍ 168 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം 4:40ന് ഗുവാഹാട്ടിയില്‍ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം രാത്രി 7:45ഓടെ ചെന്നൈയില്‍ ഇറങ്ങാൻ ശ്രമിച്ചെങ്കിലും, ലാൻഡിംഗ് ഗിയർ റണ്‍വേയില്‍ സ്പർശിച്ചതിന് ശേഷം വീണ്ടും പറന്നുയർന്നു. തുടർന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 35 മൈല്‍ അകലെ വെച്ച്‌ ക്യാപ്റ്റൻ ഒരു 'മെയ്ദേ' കോള്‍ നടത്തിയെന്നാണ് റിപ്പോർട്ട്.


ചെന്നൈയില്‍ തന്നെ വിമാനമിറക്കാൻ പൈലറ്റ് രണ്ടാമതൊരു ശ്രമം നടത്തിയില്ല. പകരം ബെംഗളൂരുവിലേക്ക് പറക്കാൻ തീരുമാനിച്ചുവെന്നുമാണ് റിപ്പോർട്ട്. ദുരന്ത സന്ദേശം ലഭിച്ചതിനെത്തുടർന്ന്, എടിസി ഓണ്‍-ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളെ അറിയിച്ചു, അവർ ഉടൻ തന്നെ നടപടി സ്വീകരിച്ചു. മെഡിക്കല്‍, ഫയർ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. രാത്രി 8:20 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

Follow us on :

More in Related News