Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം: മലപ്പുറം സ്വദേശി മരണപ്പെട്ടു

11 Feb 2026 20:20 IST

ENLIGHT MEDIA OMAN

Share News :

ജിദ്ദ: മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കലത്താണി സ്വദേശി പൂവത്താണി വട്ടപ്പറമ്പ് പക്കത്ത് മുഹമ്മദ് (കുഞ്ഞാണി) മകൻ മുഹമ്മദ് അഫ്‌സൽ (36) ആണ് ജിദ്ദയിലെ ഖാലിദ് ബിൻ വലീദിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ലിഫ്റ്റിൽ വച്ച് ഹൃദയാഘാതം സംഭവിച്ച് മരണപ്പെട്ടത്.

പത്തു വർഷത്തോളമായി പ്രവാസിയായ മുഹമ്മദ് അഫ്‌സൽ ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. ജിദ്ദ ഖാലിദ് ബിൻ വലീദിലെ എസ്ഐഎസ് ഷോപ്പിൽ കംപ്യൂട്ടർ എൻജിനീയറായിരുന്നു.

മാതാവ്: മൈമൂന. ഭാര്യ: ഉവൈസ. മക്കൾ: അജ്വ അഫ്സൽ, ഫാത്തിമ അസ്ഹ. സഹോദരിമാർ:

ഹസ്‌നത്ത്, മുഹസിന, ആമിന.

ബക്ഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Follow us on :

More in Related News