Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2025 22:48 IST
Share News :
പരപ്പനങ്ങാടി : ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ വളപ്പിൽ പരപ്പനങ്ങാടി നഗരസഭയിലെ ആദ്യത്തെ ഹാപ്പിനെസ് പാർക്കിന് തറക്കല്ലിട്ടു. പരപ്പനങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഹാപ്പിനെസ്സ് പാർക്കിന്റെ തറക്കല്ലിടൽ കർമ്മം
നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് നിർവഹിച്ചു.
30 ലക്ഷം രൂപയുടെ പാർക്കാണ് 2025-26 ലെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിക്കുന്നത്. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ വളപ്പിൽ പ്രദേശത്താണ് ഓപ്പൺ സ്റ്റേജും, കടൽ ആസ്വദിക്കാൻ എത്തുന്നവർക്ക് ഇരിപ്പിടവും,
നടപ്പാതയും അടക്കം പാർക്കിൽ സജ്ജീകരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പാർക്കിന്റെ പണി പൂർത്തീകരിക്കുന്ന രീതിയിലാണ് പ്രവർത്തി നടത്തുന്നതെന്ന് മുൻസിപ്പൽ ചെയർമാൻ അറിയിച്ചു.
ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി ഷാഹിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻമാരായ വി കെ സുഹറ, ഖൈറുന്നിസ താഹിർ, കെ പി മുഹ്സിന, സി നിസാർ അഹമ്മദ്,
മുൻ വൈസ് ചെയർപേഴ്സൺ ഷഹർബാനു, പി വി മുസ്തഫ,
കൗൺസിലർമാരായ തലക്കലകത്ത് റസാഖ്, ഉമ്മുകുൽസു, ജയദേവൻ, ടി ആർ റസാഖ്, ജുബൈരിയ കുന്നുമ്മൽ,
അസീസ് കൂളത്ത്, ദീപ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.