Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രണ്ട്സ് ഓഫ് റൂവി 'വേനൽ മഴ' ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു

05 Jun 2026 22:53 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ് : ഫ്രണ്ട്സ് ഓഫ് റൂവി കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് മസ്‌കറ്റിലെ അതികഠിനമായ വേനലിൽ പുതുമഴയായി പെയ്തിറങ്ങി.

റൂവി സി ബി ഡിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹോട്ടലിൽ വച്ച് ജൂൺ അഞ്ച് വെള്ളിയാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയായിരുന്നു ക്യാമ്പ്.

മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരള വിഭാഗം ട്രഷറർ സുനിത്ത്‌, സാമൂഹിക പ്രവർത്തകരായ ദിനേശ് ബാബു, സുഗതൻ, അബീർ ഹോസ്പിറ്റൽ നിന്നുള്ള ഡോ. ഹാഷിം ജവാദ് തുടങ്ങിയവർ അതിഥികളായി പങ്കെടുത്തു.

ഒമാനിലെ പ്രമുഖ നാടക കലാകാരനും ഗായകനുമായ വേണുഗോപാലും മലയാളം മിഷൻ അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ നിഷ പ്രഭാകരനും ക്യാമ്പിന് നേതൃത്വം നൽകി.

മസ്ക്കറ്റിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കളികളും പാട്ടുകളും മറ്റു പ്രവർത്തനങ്ങളുമൊക്കെയായി വ്യത്യസ്തമായ അനുഭവമായിരുന്നു ക്യാമ്പെന്ന് പങ്കെടുത്ത കുട്ടികളെല്ലാം സാക്ഷ്യപ്പെടുത്തി.

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നടന്ന ക്യാമ്പിൽ നിരവധി പരിസ്ഥിതി സംരക്ഷണ അവബോധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയുമെടുത്തു.

വീടുകളിൽ നിന്ന് മുളപ്പിച്ച വിത്തുകളും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങളുമായാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്.

കളിയും ചിരിയുമായി ആഘോഷപൂർവം നടന്ന ക്യാമ്പ് നല്ല അനുഭവമായിരുന്നുവെന്നും, പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട്‌ നടത്തിയ പ്രവർത്തനങ്ങൾ തങ്ങൾക്ക് പുതിയ ആശയങ്ങൾ പകർന്നു തന്നുവെന്നും ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ പറഞ്ഞു.

വേനലവധിക്കായി സ്ക്കൂളുകൾ അടയ്ക്കുന്ന സമയത്ത് വീട്ടിലുന്ന് ടെലിവിഷൻ മൊബൈൽ തുടങ്ങിയവയ്ക്ക് മുന്നിൽ സമയം കൊല്ലുന്ന കുട്ടികൾക്ക് വേണ്ടി ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിച്ച ഫ്രണ്ട്സ് ഓഫ് റൂവി കൂട്ടായ്മക്ക് നന്ദി പറയുന്നതായി രക്ഷിതാക്കൾ പറഞ്ഞു.

കുട്ടികൾക്ക് മാനസികവും ബുദ്ധിപരവുമായ വ്യത്യസ്ത ഉൾക്കാഴ്ചകൾ പകർന്നു നൽകുന്നതിനും, അവരിൽ നേതൃത്വ പാടവം വളർത്തുന്നതിനും ഇത്തരം ക്യാമ്പുകൾ വളരെ ഫലപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഇത് മൂന്നാം തവണയാണ് തങ്ങൾ ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും, മസ്ക്കറ്റിലെ നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ നിരന്തരമിടപെടുന്ന കൂട്ടായ്മ കുട്ടികൾക്ക് വേണ്ടി ചിത്രരചനാ ക്യാമ്പുകൾ പോലെയുള്ള പരിപാടികളും മുൻകാലങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഫ്രണ്ട്സ് ഓഫ് റൂവി പ്രവർത്തകരായ സുബിൻ, സന്തോഷ്, ഹരിദാസ്, സുരേഷ് എന്നിവർ പറഞ്ഞു.

Follow us on :

More in Related News