Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 19:01 IST
Share News :
പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് സെൻ്റർ പരപ്പനങ്ങാടിയും ഇമ്പിച്ചി ബാവ സഹകരണ ഹോസ്പിറ്റലും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് ജാസ്സ് കൺവെൻഷൻ സെൻ്ററിൽ വച്ച് സംഘടിപ്പിച്ചു. ക്യാമ്പ് പരപ്പനങ്ങാടി ഗവ. മോഡൽ ലാബ് സ്കൂൾ വിദ്യാർത്ഥി വി.ജെ.വൈശാഖ് ഉദ്ഘാടനം ചെയ്തു.
ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ പി ടി എ പ്രസിഡൻ്റ് നൗഫൽ ഇല്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിവിഷൻ കൗൺസിലർ സിന്ധു രാജ്, ഇമ്പിച്ചി ബാവ സഹകരണ ആശുപത്രി പ്രതിനിധി ഡോ. റയീസ്, ഗവ. മോഡൽ ലാബ് സ്കൂൾ പി ടി എ പ്രസിഡൻ്റ് കെ.പി.സൗമ്യ , സാഹിർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രെയിനിംഗ് സെൻ്റർ കോഡിനേറ്റർ ടി.ജിഷ സ്വാഗതവും, അധ്യാപിക കെ. കെ. ഷബീബ നന്ദിയും പറഞ്ഞു. ക്യാമ്പിൽ പരപ്പനങ്ങാടി മുൻസിപ്പൽ പരിധിയിലെ നിരവധി പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.