Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മീൻ വിൽപ്പന ലാഭം: വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി വിതരണവുമായി മുജീബ് മാതൃകയാവുന്നു'

30 May 2025 10:07 IST

UNNICHEKKU .M

Share News :


മുക്കം: മീൻ വിൽപ്പന നടത്തി ലഭിക്കുന്ന ലാഭത്തിൽ നിന്ന് പണം മാറ്റിവെച്ച് നാട്ടിലെ മക്കൾക്ക് സൗജന്യമായി പഠ നോപകരണങ്ങൾ സമ്മാനിച്ച് മത്സ്യവ്യാപാരി ശ്രദ്ധ തേടുന്നു. മലയോരത്തെ കൂമ്പാറ അങ്ങാടിയിൽ മീൻ കച്ചവടം നടത്തുന്ന പി എസ്.എം മുജീബാണ് നിശബ്ദമായ കാര്യണ്യ പ്രവർത്തനത്തിലൂടെ ശ്രദ്ധ കേന്ദ്രമായി മാറിയത്. ഒന്നര പതിറ്റാണ്ടുകളായി മുജീബ് തൻ്റെ നാട്ടിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം നടത്തി വരുന്നത്. ദിവസവും വിറ്റഴിക്കുന്ന ലാഭത്തിൽ നിന്ന് അൽപ്പം മാറ്റി വെച്ച് ബാങ്കിൽ നിക്ഷേപിച്ചാണ് വർഷവും വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണത്തിയായി വാങ്ങി സജ്ജീകരിക്കുന്നത്  സ്ക്കൂൾ തുറക്കുന്നതോടെ ആവശ്യക്കാർക്ക് മുജീബിനെ കണ്ട് സമീപിക്കാം. വേനൽ അവധിക്കായി വിദ്യാലയങ്ങൾ അടക്കുമ്പോൾ തന്നെ മുജീബിൻ്റെ കടയിൽ ചെന്ന് ടോക്കൺ കൈ പറ്റണം. ആർക്കും ടോക്കൺ വാങ്ങാം ആര് ? എവിടെ നിന്ന് എന്ന് ചോദിക്കാറില്ല. തുടർന്ന് വിദ്യാലയങ്ങൾ തുറക്കുന്നതിൻ്റെ ഒരാഴ്ച്ച മുമ്പാണ് പഠനോപകരണങ്ങൾ വിതരണം തുടങ്ങുന്നത്. ടോക്കണുമായി വന്ന് മുജീബിൻ്റെ കടയിൽ ചെന്ന് സാധനങ്ങൾ സ്വാന്തമാക്കാം. വിതരണത്തിൽ ഉദ്ഘാടന മടക്കമുള്ള ഒരു ചടങ്ങും സംഘടിപ്പിക്കാറില്ലെന്നാണ് മറ്റൊരു സവിശേഷത. വിതരണത്തിന് നാട്ടുകാരും സജീവമാകും. അരിക്കോട് തച്ചണ്ണ സ്വദേശിയായ പി.എസ് എം മുജീബിന് കൂമ്പാറ കൂടാതെ, മരഞ്ചാട്ടി തോട്ട് മുക്കം പ്രദേശങ്ങളിലും പച്ചമീൻ വിൽപ്പന കേന്ദ്രങ്ങളുണ്ട്. വർഷവും ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ വാങ്ങി വിദ്യാർത്ഥികൾക്ക് നൽകി വരുന്നു. ഇക്കുറി എസ്.എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്സുകൾ നേടിയ കുട്ടികൾക്ക് മെമൻ്റോകൾ നൽകിയിട്ടുണ്ട്. മുജീബിൻ്റെ നിശബ്ദമായ കാരുണ്യ പദ്ധതിയിൽ 500 വിദ്യാർത്ഥികൾക്ക് സഹായം ലഭിക്കുന്നുണ്ട്.

ചിത്രം: മുജീബിൻ്റെ കൂമ്പാറ കടയിൽ പഠനോപകരണങ്ങൾ കൈ പറ്റാൻ എത്തിയപ്പോൾ '

Follow us on :

More in Related News