Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 14:47 IST
Share News :
കുന്ദമംഗലം: കൃഷി വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിൻ്റേയും കാർഷിക സമിതികളുടെയും ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് കർഷക ദിനാഘോഷം നടത്തി. കൃഷിഭവൻ, കാർഷിക വികസന സമിതി, പാടശേഖര, കുരുമുളക് സമിതി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദിനാചരണം സംഘടിപ്പിച്ചത്. അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ അധ്യക്ഷയായി. ചടങ്ങിൽ വെച്ച് തെരഞ്ഞെടുത്ത കർഷകരെ ഉപഹാരം നൽകി ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽ കുമാർ, ജില്ല പഞ്ചായത്ത് മെമ്പർമാരായ എം ധനീഷ് ലാൽ, സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ എൻ. ഷിയോ ലാൽ, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർ പേഴ്സൺ യു.സി പ്രീതി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, കൃഷി അസി. ഡയറക്ടർ എം.കെ ശ്രീവിദ്യ, കൃഷി ഓഫീസർ ജെ ദീപ, അസി. കൃഷി ഓഫീസർ എം രൂപേഷ് , പി. ശിവദാസൻ നായർ, ബാബു നെല്ലൂളി , പി കൗലത്ത്, നജീബ് പാലക്കൽ, എം.കെ മോഹൻദാസ്, സി.വി സംജിത്ത്, അരിയിൽ മൊയ്തീൻ ഹാജി, വി.പി ശ്രീനിവാസൻ, എൻ കേളൻ, എം സബീഷ്, കെ.സി രാമചന്ദ്രൻ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.