Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കഴിയൂർ പ്രവാസികളുടെ കൂട്ടായ്‌മയായ "എനോറ" ഒമാനിലും തുടക്കം കുറിച്ചു

09 Oct 2025 07:43 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന ചാവക്കാട്, എടക്കഴിയൂർ നിവാസികളുടെ കൂട്ടായ്‌മയായ "എനോറ" (എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ) ഒമാനിലും രൂപീകരിച്ചു.

 എടക്കഴിയൂർ എന്ന സ്വന്തം നാട്ടിൽ നിന്ന് പ്രവാസ ലോകത്തേക്ക് ചേക്കേറിയ ഒരു കൂട്ടം പ്രവാസികളുടെ നാട്ടുനന്മ വിളിച്ചോതുന്ന സൗഹൃദ കൂട്ടായ്മയാണ് "എനോറ". 2004ൽ യുഎഇയിലും 2014 ഖത്തറിലും രൂപംകൊണ്ട "എനോറ" 2025 ഒക്ടോബർ രണ്ടിന് ഒമാനിലും "എനോറ ഒമാൻ" എന്ന പേരിൽ ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു.

മസ്‌കറ്റിൽ നടന്ന പ്രഥമ ജനറൽബോഡിയോഗത്തിൽ സീനിയർ മെമ്പർ മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനകർമ്മം നിർവഹിച്ചു. ഒമാൻ തൃശൂർ ഓർഗനൈസേഷൻ (OTO) പ്രസിഡന്റ് നസീർ തിരുവത്ര, ബഷീർ ചാവക്കാട് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു. തുടർന്ന് സീനിയർ അംഗം അബ്ദുൽ അസീസ് കൂട്ടായ്മയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച്‌ സംസാരിച്ചു.

2024ൽ ബോഡി ബിൽഡർ മിസ്റ്റർ ഒമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട എടക്കഴിയൂർ സ്വദേശി അനഫി എനോറയുടെ ഔദ്യോഗിക ലോഗോ പ്രകാശനം നിർവഹിച്ചു. എനോറ ഒമാന്റെ അംഗത്വ വിതരണം സീനിയർ മെമ്പർ മുഹമ്മദുണ്ണിഹാജിക്ക് നൽകി കൊണ്ട് തുടക്കമായി.

എനോറ ഒമാന്റെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിൽ രക്ഷാധികാരികളായി മുഹമ്മദുണ്ണി ഹാജി, അബ്ദുൽ അസീസ്, ബഷീർ ചാവക്കാട്, അയമു എന്നിവരെയും ഉപദേശക സമിതി ചെയർമാനായി നസീർതിരുവത്രയേയും, പ്രസിഡന്റ് അൻവർ വളയംതോട്, ജനറൽ സെക്രട്ടറി അബ്ദുൽ റൗഫ് എൻ കെ, ട്രഷറർ ഹാരിസ് കബീറിർ, വൈസ് പ്രസിന്റുമാരായി മുനീർ അലി, നിഷാദ്, ജോയിന്റ് സെക്രട്ടറിമാരായി അഫ്സൽ, അക്ബർ, കോഓർഡിനേറ്റർമാരായി മുഹമ്മദ് എടക്കഴിയൂർ, റഹീം കാറ്റിന്റകത്ത്, ഷെമീം രായമരക്കാർ. എക്സിക്യൂട്ടീവ് അംഗങ്ങളായി ജിംഷർ, നാദിർ, ജെഫിൻ, അഷ്‌റഫ് ലബ്ബ, മുസ്തഫ, മിഷാൽ, ഹസീബ്, ഫായിസ്, ഷമീർ, ഷമീർ ഫസൽ എന്നിവരേയും തെരഞ്ഞെടുത്തു.

വെറും സൗഹൃദ കൂട്ടായ്മ മാത്രമായി ഒതുങ്ങാതെ, പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കാരുണ്യത്തിന്റെ കൈത്താങ്ങായി, സഹായകരമാകുന്ന ആശ്വാസ പ്രവർത്തനങ്ങൾക്ക്കൂടി മുൻതൂക്കം നൽകി എന്നും എപ്പോഴും കൂടെയുണ്ടാകുമെന്ന പ്രതിജ്ഞയോടെ എനോറ ഒമാൻ ആദ്യ ഔദ്യോഗിക യോഗത്തിന് വിരാമമിട്ടു. 

യോഗത്തിൽ പ്രസിഡണ്ട്‌ അൻവർ വളയം തോട് അധ്യക്ഷത വഹിക്കുകയും, ജനറൽ സെക്രട്ടറി അബ്ദുൽ റൗഫ് എൻ കെ സ്വാഗതവും ട്രഷറർ ഹാരിസ് കബീർ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News