Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2025 17:39 IST
Share News :
തിരുവനന്തപുരം : ഭിന്നശേഷിക്കാരായ വ്യക്തികളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും (കെഎസ്എച്ച്ഡബ്ല്യുസി) വൊഡാഫോൺ ഐഡിയ ലിമിറ്റഡും (Vi) ധാരണാപത്രം ഒപ്പുവെച്ചു. ഇതിലൂടെ 18 വയസ്സ് പൂർത്തിയായ ഭിന്നശേഷിക്കാർക്ക് സെയിൽസ് പ്രൊമോട്ടർ ജോലി നൽകും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.
സ്മാർട്ട്ഫോൺ ഉപയോഗിക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്നവർക്കാണ് ഈ പദ്ധതിയിൽ മുൻഗണന. ഒരു മാസം 30 മൊബൈൽ നമ്പറുകൾ പോർട്ട് ചെയ്യുകയോ സിം കാർഡുകൾ വിൽക്കുകയോ ചെയ്യുന്നവർക്ക് കുറഞ്ഞത് 7,000 രൂപ മാസവരുമാനം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. കൂടുതൽ സിം വിൽക്കുന്നതിനനുസരിച്ച് വരുമാനം വർദ്ധിപ്പിക്കാനും അവസരമുണ്ട്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആവശ്യമായ പരിശീലനവും സിം, ട്രെയിനിങ് കിറ്റ് എന്നിവയും കമ്പനി സൗജന്യമായി നൽകും.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഒരു മൊബൈൽ ആപ്പ് വഴിയാണ്. അതിനാൽ പൂർണ്ണമായി കാഴ്ചയില്ലാത്തവർക്ക് സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, ഭാഗികമായി കാഴ്ചയുള്ളവർക്ക് പരിശീലനം വഴി ഈ ജോലി എളുപ്പത്തിൽ ചെയ്യാനാകുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ, നിലവിൽ ജോലിയൊന്നുമില്ലാത്ത നിരവധി ഭിന്നശേഷിക്കാർക്ക് സുതാര്യമായ തിരഞ്ഞെടുപ്പിലൂടെ സ്ഥിരവരുമാനം നേടാൻ സാധിക്കും. പദ്ധതിയുടെ മേൽനോട്ടം പൂർണ്ണമായും ഭിന്നശേഷി ക്ഷേമ കോർപ്പറേഷനായിരിക്കും നിർവഹിക്കുക.
ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയാഡാലി എം.വി, മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, ഡയറക്ടർ ബോർഡ് അംഗം ഗിരീഷ് കീർത്തി, Vi-യുടെ ബിസിനസ് ഹെഡ് (കേരള) ജോർജ് മാത്യു വി, സെയിൽസ് ഹെഡ് വിനോദ് ചടയത്ത്, ലീഗൽ ഹെഡ് രാജേഷ് എം.വി എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.