Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 18:02 IST
Share News :
മേപ്പയൂർ : സി പി ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി. രാജ ഏപ്രിൽ 21ന് വൈകുന്നേരം അഞ്ചുമണിക്ക് മേപ്പയൂരിൽ എൽ.ഡി.എഫ്
തെരഞ്ഞെടുപ്പ് റാലിയെ അഭിവാദ്യം ചെയ്യും.
തെരഞ്ഞെടുപ്പ് റാലിയുടെ വിജയകരമായ നടത്തിപ്പിനായി മേപ്പയ്യൂർ ഉണര സ്മാരക ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം
എൽ ഡി എഫ് പേരാമ്പ്ര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു
യോഗത്തിൽ പി .ബാലൻ അധ്യക്ഷത വഹിച്ചു പി. പി. രാധാകൃഷ്ണൻ ,ഭാസ്കരൻ കൊഴുക്കല്ലൂർ, കെ .രാജീവൻ ,എം. കെ .രാമചന്ദ്രൻ,ഈ കുഞ്ഞിക്കണ്ണൻ
എന്നിവർ സംസാരിച്ചു എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കൺവീനർ കെ. ടി .രാജൻ സ്വാഗതവും
സുനിൽ ഓടയിൽ നന്ദിയും പറഞ്ഞു .പി .ബാലൻ മാസ്റ്റർ ( ചെയർമാൻ ),കെ. ടി .രാജൻ ( ജനറൽ കൺവീനർ ), കെ .വി .നാരായണൻ ( ഖജാൻജി) എന്നിവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു
Follow us on :
Tags:
Please select your location.