Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2025 15:54 IST
Share News :
പരപ്പനങ്ങാടി : മാവേലി എക്സ്പ്രസിനും
ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനും
ജനശദാബ്ദി എക്സ്പ്രസിനും
കോവിഡ് കാലത്ത് നിർത്തലാക്കിയ വരാവെൽ എക്സ്പ്രസിനും പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി റെയിൽവെസ്റ്റേഷൻ സന്ദർശിച്ച പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദിക്ക്
പരപ്പനങ്ങാടി നഗരസഭ പ്രതിപക്ഷ നേതാവ് തുടിശ്ശേരി കാർത്തികേയൻ്റെ നേതൃത്വത്തിൽ കൗൺസിലർമാർ നിവേദനം നൽകി.
പരപ്പനങ്ങാടി വഴിപോകുന്ന കണ്ണൂർ - ആലപ്പുഴ എക്സിക്യുട്ടീവ്
എക്സ്പ്രസടക്കം എല്ലാ പാസഞ്ചർ
ട്രൈനുകളിലും യാത്രക്കാരുടെ
ബാഹുലും കാരണം വലിയ
ബുദ്ധിമുട്ടു നേരിടുന്നതിനാൽ
കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ച്
പരമാവധി കോച്ചുകളാക്കണമെന്നും
നിവേദേനത്തിൽ
ആവശ്യമുന്നയിച്ചിട്ടുണ്ട്. പൊന്നാനി ലോകസഭാ എം.പി അബ്ദുസമദ് സമദാനിയും, ഡി.ആർ എമ്മിനൊപ്പമുണ്ടായിരുന്നു.
എൽ.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ
ഗിരീഷ് തോട്ടത്തിൽ, കൗൺസിലർമാരായ കെ.സി. നാസർ, ആജിയാരകത്ത് സെയ്തലവി കോയ എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു
Follow us on :
Tags:
More in Related News
Please select your location.