Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2026 09:16 IST
Share News :
മലപ്പുറം : റാമ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകങ്ങളുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്തുക, വായ്പ ലഭ്യതയും വേഗതയും എളുപ്പമാക്കുക, സാമ്പത്തിക ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട് സംരംഭങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളോടെ മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സൂര്യ റീജന്‍സിയില്‍ ജില്ലാ തല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. ഗിരീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എം.വി അജ്ന ദേവ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ ബാങ്ക് പ്രതിനിധികള്‍ ബാങ്കിന്റെ പദ്ധതികള്‍ അവതരിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 85 സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു. എസ്.ബി.ഐ, ഫെഡറല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, കേരള ബാങ്ക്, കനറാ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നീ ബാങ്കുകളുടെ കൗണ്ടറുകള്‍ സജ്ജീകരിച്ചു. വിവിധ കൗണ്ടറുകളിലായി 1.226 കോടിയുടെ വായ്പാ അപേക്ഷകള്‍ സ്വീകരിച്ചു. അപേക്ഷകളിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ബാങ്ക് പ്രതിനിധികള്‍ അറിയിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ സി.കെ മുജീബ് റഹ്‌മാന്‍, പി. സ്മിത, എം.എസ് സുനിത, മലപ്പുറം കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് എ.പി അബ്ദുല്‍ കരീം, എസ്.ബി.ഐ റീജിയണല്‍ മാനേജര്‍ അഭിലാഷ്, കെ.എഫ്.സി മാനേജര്‍ രാജേഷ്, ഏറനാട് ഉപജില്ലാ വ്യവസായ ഓഫീസര്‍ എം. ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.