Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 11:41 IST
Share News :
കോട്ടക്കൽ : പെരുമണ്ണ ക്ലാരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർ ബാലമഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ, അർഹരായ 18 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
ചടങ്ങ് ജവഹർ ബാലമഞ്ച് മണ്ഡലം ചെയർമാൻ ഇബ്രാഹിംകുട്ടി സ്വാഗതം ആശംസിച്ചു. ജവഹർ ബാലമഞ്ച് ജില്ലാ കോർഡിനേറ്റർ അജു പെരുമണ്ണ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മലപ്പുറം ജില്ലാ ചെയർമാൻ നാസർ തെന്നല നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കാദർ പന്തക്കൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബുഷ്‌റുദ്ധീൻ തടത്തിൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജസ്ന ടീച്ചർ, ഷാജു കട്ടക്കത്ത്, ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് അക്ബർ ചെമ്മിളി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.