Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക വനിതാ ദിനാചരണവും പ്രായം കൂടിയ പഠിതാക്കളെ ആദരിക്കുകയും ചെയ്തു.

09 Mar 2026 19:08 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തിരൂരങ്ങാടി ഹയർസെക്കൻഡറി സ്കൂളിലെ തുല്യതാ പഠിതാക്കൾ വനിതാദിനാചരണം  പ്രായം കൂടിയ വനിത പഠിതാക്കളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. തിരൂരങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിഫാ ഫതാഹ് കെ കെ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം എൻ നൗഷാദ് അധ്യക്ഷത വഹിച്ചു.


നന്നമ്പ്ര പഞ്ചായത്ത് വാർഡ് മെമ്പർ ജാഫർ പനയത്തിൽ മുഖ്യപ്രഭാഷണം നടത്തി, അധ്യാപകരായ സുനിൽ, ഷാജിമോൻ,മുംതാസ് ടീച്ചർ മനുഷ്യാവകാശ പ്രവർത്തകനായ അബ്ദുറഹീം പൂക്കത്ത്, എന്നിവർ പ്രസംഗിച്ചു ഏറ്റവും പ്രായം കൂടിയ പഠിതാക്കളായ സൈനബ പാലക്കൽ വത്സല എ എന്നിവരെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിഫാ ഫതാഹ് കെ കെ ആദരിച്ചു. സാക്ഷരതാ ജീവിത തപസ്യയാക്കിയ കാർത്തിയാനി ടീച്ചറെ മനുഷ്യവകാശ സംസ്ഥാന സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്തും ആദരിച്ചു. ക്ലാസ് കോഡിനേറ്റർ കാർത്തിയാനി ടീച്ചർ സ്വാഗതവും,ക്ലാസ് ലീഡർ വിനോദ് നന്ദിയും പറഞു



Follow us on :

More in Related News