Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് നഗരത്തിൽ കഞ്ചാവ് പിടികൂടി.

28 Aug 2025 18:06 IST

Jithu Vijay

Share News :

കോഴിക്കോട് : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോസ്മെൻ് ആൻഡ് ആൻ്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കോഴിക്കോട് നഗരത്തിൽ നിന്നും 6.5 കിലോഗ്രാം കഞ്ചാവ് പിടികൂടി.

2025 ഓഗസ്റ്റ് മാസം 28 ന് രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കസബ കല്ലുത്താൻ കടവിൽ നിന്നും പുത്തിയപാലത്തേക്ക് പോകുന്ന റോഡിൽ വെച്ചായിരുന്നു ഇതരസംസ്ഥാന തൊഴിലാളിയെ കഞ്ചാവ് സഹിതം പിടികൂടിയത്. ഉത്തർപ്രദേശ് സംസ്ഥാനത്ത് ഉന്നാവോ ജില്ലയിൽ സാഫിപൂർ, നെവർണ പോസ്റ് രഹാഹർ വീട്ടിൽ ഉമേഷ് കുമാർ (24) എന്നയാളെ കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് എന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ യും പാർട്ടിയും ചേർന്ന് അറസ്റ് ചെയ്തത്.


നാട്ടിൽ നിന്നും ട്രൈൻ മാർഗം കഞ്ചാവ് കൊണ്ടുവന്ന് കോഴിക്കോടിൻ്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് വില്പന നടത്തുന്ന ഒരു പ്രധാന കണ്ണിയാണ് എക്സൈസിൻ്റെ പിടിയിലായത്. പാർട്ടിയിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് എന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർമാരായ വിനോദ് പി,വിജയൻ സി .പ്രവീൺ കുമാറും പ്രവൻറീവ് ഓഫീസർ ഷാജു സി പി,സിവിൽ എക്സൈസ് ഓഫിസർമാരായ തോബിയാസ്, അജിൻ ബ്രൈറ്റ്,കമ്മിഷണർ സ്ക്വാഡ് അംഗം സി ഇ ഓ ജിത്തു പി പി,സി.ഇ.ഒ ഡ്രൈവർ പ്രബീഷ് എൻ പി എന്നിവരും ഉണ്ടായിരുന്നു.

Follow us on :

More in Related News