Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി മാഫിയക്കെതിരെ ബുള്ളറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഇടപെടൽ

29 Jul 2026 07:58 IST

Jithu Vijay

Share News :

കോട്ടക്കൽ : ചെട്ടിയംകിണറിലെ ഒരു വില്ലയിൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രദേശവാസികൾ ആരോപിച്ചതിനെ തുടർന്ന് ബുള്ളറ്റ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും ഇടപെട്ടു.


പ്രദേശവാസികളുടെ പരാതിയനുസരിച്ച്, കഴിഞ്ഞ കുറച്ചുകാലമായി വില്ലയ്ക്ക് ചുറ്റും അസ്വാഭാവികമായ ആളുകളുടെ വരവും പോകലും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സംഘത്തിന് കൊണ്ടോട്ടിയിൽ മുമ്പ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസുമായി ബന്ധമുണ്ടെന്ന ആരോപണവും നാട്ടുകാർ ഉയർത്തുന്നുണ്ട്.

എന്നാൽ ഈ ബന്ധം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.


വില്ലയുടെ ഉടമ വീരശ്ശേരിപ്പടി സ്വദേശി ബാവയുമായി ക്ലബ്ബ് പ്രവർത്തകർ ആദ്യം ഫോൺ സംഭാഷണം നടത്തി. വില്ലയിൽ താമസിക്കുന്നവർ ജൂലൈ 29 വൈകുന്നേരം 5 മണിക്ക് മുമ്പായി ഒഴിഞ്ഞുപോകണമെന്ന് ക്ലബ്ബ് ആവശ്യപ്പെട്ടു. എന്നാൽ ഓഗസ്റ്റ് 7 വരെ സമയം വേണമെന്ന് ഉടമ ആവശ്യപ്പെട്ടതായി ക്ലബ്ബ് അംഗങ്ങൾ അറിയിച്ചു. ഉടമസ്ഥന് കൂടുതൽ വാടക ലഭിക്കുന്നതിനാലാണ് ഒഴിപ്പിക്കൽ വൈകിപ്പിക്കുന്നതെന്ന ആരോപണവും ചില നാട്ടുകാർ ഉന്നയിച്ചു.


തുടർന്ന് പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് 14-ാം വാർഡ് മെമ്പർ ജംഷീർ ഡി.പിയുടെ സാന്നിധ്യത്തിൽ ക്ലബ്ബ് അംഗങ്ങൾ വില്ലയിലെ താമസക്കാരെ നേരിൽ കണ്ടു ജൂലൈ 29 വൈകുന്നേരം 5 മണിക്കകം വില്ല ഒഴിയണമെന്ന് അവർ മുന്നറിയിപ്പ് നൽകിയതായി ക്ലബ്ബ് അറിയിച്ചു.

Follow us on :

More in Related News