Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

12 Sep 2025 21:28 IST

Jithu Vijay

Share News :

തിരുവനന്തപുരം : ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര, സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, ഗേറ്റ്/ മാറ്റ്, യുജിസി-നെറ്റ്/ ജെ ആർ എഫ് എന്നീ മത്സര പരീക്ഷകൾക്കുള്ള പരിശീലനം നടത്തുന്നവർക്ക് അപേക്ഷിക്കാം.


www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി സെപ്റ്റംബർ 30. ഫോൺ - 0492 2222335.

Follow us on :

More in Related News