Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"ഒപ്പം " മൂന്നാം വാർഷികം ആഘോഷിച്ചു

10 Feb 2025 21:41 IST

Koya kunnamangalam

Share News :

കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂൾ എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഒപ്പം വിപുലമായ പരിപാടികളോടെ മൂന്നാം വാർഷികം ആഘോഷിച്ചു. കുന്ദമംഗലം ഹൈസ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പഠനം നടത്തിയ കലാലയത്തിൽ തന്നെ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ച ഒപ്പം അംഗം വി.പ്രേമരാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ. സതീശൻ അധ്യക്ഷത വഹിച്ചു. 

പി.യഹിയ എം.ടി അനുസ്മരണ പ്രഭാഷണം നടത്തി. പി.ജയചന്ദ്രന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഒപ്പം അംഗങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു. പോയ വർഷം 

മരണപ്പെട്ട അധ്യാപകരെയും ഒപ്പം അംഗങ്ങളായ മാധവി. കെ, അബൂബക്കർ പുല്ലാട്ട് എന്നിവരെയും പരിപാടിയിൽ അനുസ്മരിച്ചു.

കൂട്ടുകാർ അനുഭവങ്ങൾ പങ്കുവെച്ച കൂട്ടം പറച്ചിൽ എന്ന പരിപാടിയിൽ നാസർ കാരന്തൂർ അവതാരകനായി. 

ബാബു നെല്ലൂളി, പി.പവിത്രൻ, വി.സജിത,നാസർ കാരന്തൂർ,സുനിൽ കാരന്തൂർ, ശ്യാമപ്രഭ, ശോഭിത.കെ എന്നിവർ സംസാരിച്ചു. 

പ്രോഗ്രാം കോഡിനേറ്റർ സി.ശിവദാസന്റെ നേതൃത്വത്തിൽ ഒപ്പം അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. 

അജിത അരിയിൽ,പദ്മാക്ഷൻ.ടി, ശൈലജ ദേവി.ടി.എം,സജി.വി,ഖാലിദ്.ടി, സൈനുദ്ദീൻ.കെ.സി, ശബരീശൻ.കെ,സുധീർ.എം.കെ,ഹുസൈൻ കുട്ടി. വി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സുനിൽകുമാർ സ്വാഗതവും ട്രഷറർ ഐ മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.


Follow us on :

More in Related News