Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഷിക സാങ്കേതിക വിദ്യാ ദിനം ആചരിച്ചു

28 Aug 2025 10:47 IST

Jithu Vijay

Share News :

മലപ്പുറം : കാര്‍ഷിക സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സാങ്കേതിക വിദ്യാ ദിനം-2025 ആചരിച്ചു. 

വളാഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന പരിപാടി വളാഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂര്‍ അധ്യക്ഷത വഹിച്ചു.


കാര്‍ഷിക സാങ്കേതിക വിദ്യകളുടെ പ്രാധാന്യം സമൂഹത്തിനും കര്‍ഷക സമൂഹത്തിനും കൈമാറുക എന്ന ലക്ഷ്യത്തോടെ, ശാസ്ത്രീയ പ്രഭാഷണങ്ങളും കര്‍ഷക ആദരവുമടങ്ങിയ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ച വിവിധ സാങ്കേതിക വിദ്യകള്‍ വിജയകരമായി പ്രായോഗികമാക്കിയ മാതൃകാ കര്‍ഷകനെ ചടങ്ങില്‍ ആദരിച്ചു. അതോടൊപ്പം കെ.വി.കെ പുറത്തിറക്കുന്ന ന്യൂസ് ലെറ്റര്‍ പ്രകാശനവും നടന്നു.


ഡോ. ഹബീബുറഹ്‌മാന്‍, ''ശാസ്ത്രീയ നെല്‍കൃഷി'' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ഡോ. ബെറിന്‍ പത്രോസ്, അസോസിയേറ്റ് പ്രൊഫസര്‍, കീടശാസ്ത്ര വിഭാഗം, കേരള കാര്‍ഷിക സര്‍വകലാശാല ''നെല്ലിലെ സംയോജിത കീട-രോഗ നിയന്ത്രണം'' എന്ന വിഷയത്തില്‍ ശാസ്ത്രീയ പ്രഭാഷണം നടത്തി. ഡോ. പ്രിയ ജി. നായര്‍, സി.എം. മുഹമ്മദ് റിയാസ്, ഡോ. പി.ആര്‍. ജയന്‍, മഞ്ജു മോഹന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Follow us on :

More in Related News