Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2026 19:23 IST
Share News :
ബർക്ക: ഒമാനിലെ ബർക്കയിൽ പ്രവർത്തിക്കുന്ന പഴയ അൽ ഫവാൻ ഹോട്ടലിന്റെ പാർട്ണറും ബർക്ക കെഎംസിസിയുടെ സജീവ പ്രവർത്തകനുമായ മലപ്പുറം ജില്ലയിലെ കോട്ടക്കൽ കോഴിച്ചിന സ്വദേശി മാതോളി അബ്ദുറഹിമാൻ (അബ്ദുട്ടി, 52) നിര്യാതനായി.
കഴിഞ്ഞ 27 വർഷമായി ഒമാനിലെ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്ന അബ്ദുറഹിമാൻ കഴിഞ്ഞ മാസമാണ് ലീവിന് നാട്ടിലേക്ക് പോയത്. കുടുംബത്തോടൊപ്പം യാത്രയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം.
പ്രവാസ ജീവിതത്തിനൊപ്പം സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അബ്ദുട്ടി ബർക്കയിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ ആദരിക്കപ്പെട്ട വ്യക്തിയായിരുന്നു. കെഎംസിസിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമൂഹ ഇടപെടലുകൾക്കും നേതൃത്വം നൽകിയിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ബർക്കയിലെയും ഒമാനിലെയും പ്രവാസി മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി.
പരേതനായ കുഞ്ഞി മുഹമ്മദിന്റെയും സൈനബയുടെയും മകനാണ്. ഭാര്യ: സഹീന. മക്കൾ: മുഹമ്മദ് ദിൽഷാൻ, ദിൽന ഫുംസീന, ദിൽനാഷ, ഐസിൻ റഹ്മാൻ.
അബ്ദുറഹിമാന്റെ നിര്യാണത്തിൽ ബർക്ക കെഎംസിസി ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.