Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2026 10:12 IST
Share News :
മക്ക: സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലെ റാനിയയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ച് പേർ മരണപ്പെട്ടു.
സൗദി സർക്കാരിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന നാല് നഴ്സുമാരും അവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനുമാണ് അപകടത്തിൽ മരിച്ചത്.
കോട്ടയം പാലാ സ്വദേശിനി ജെയ്സിമോൾ മാത്യു (36), കുരുമുള്ളൂർ ആനച്ചേരി അഞ്ചുക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. തമിഴ്നാട് തഞ്ചാവൂർ പട്ടുക്കോട്ടൈ സ്വദേശിനി ദേവമണി ഹെപ്‌സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി (36) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് നഴ്സുമാർ.
മക്കയിലെ അൽ ഗഫ പ്രദേശത്തെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇവർ. വാരാന്ത്യ അവധിദിനത്തിൽ ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി റാനിയ പട്ടണത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യാത്രയ്ക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരനും മരണപ്പെട്ടു.
അപകടവാർത്ത മലയാളി സമൂഹത്തെയും ആരോഗ്യരംഗത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Follow us on :
Tags:
Please select your location.