Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്ടിലേക്കുള്ള വിമാന യാത്രക്കിടെ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

06 Feb 2026 22:57 IST

ENLIGHT MEDIA OMAN

Share News :

മനാമ: നാട്ടിലേക്കുള്ള വിമാന യാത്രക്കിടെ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടും

തൃശ്ശൂർ വേലൂർ വെങ്ങിലശ്ശേരി സ്വദേശി ചാങ്കര സുധാകരൻ്റെ മകൻ അഖിൽ (35) ആണ് ബഹറൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇൻഡ്യ എക്സ്പ്രസ്സ് വിമാനത്തിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

ബഹറിനിൽ നിന്ന് പുറപ്പെട്ട് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോഴാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്. മെഡിക്കൽ സഹായത്തിനായി അധികൃതർ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമാമായതിനെ തുടർന്ന് ലാൻ്റ് ചെയ്യാൻ അരമണിക്കൂർ മാത്രം ബാക്കിനിൽക്കെ കണ്ണൂർ വിമാനത്താവളത്തിൽ വിമാനം ഇറക്കിയെങ്കിലും അഖിലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

സംസ്ക്കാരം ശനിയാഴ്ച കാലത്ത് വീട്ടുവളപ്പിൽ വെച്ച് നടക്കും.

Follow us on :

More in Related News